Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Accusation

“സിപിഎം മൂടുതാങ്ങികളുടെ പാര്‍ട്ടിയായി”; പ​​​ര​​​സ്യ ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി കെസിആർ രംഗത്ത്

പ​​​ത്ത​​​നം​​​തി​​​ട്ട: മു​​​ന്‍ എം​​​എ​​​ല്‍എ​​​യും ക​​​ടു​​​ത്ത വി​​​എ​​​സ് പ​​​ക്ഷ​​​ക്കാ​​​ര​​​നു​​​മാ​​​യി​​​രു​​​ന്ന കെ.​​​സി. രാ​​​ജ​​​ഗോ​​​പാ​​​ല്‍ സി​​​പി​​​എം നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തി​​​രേ വീ​​​ണ്ടും പ​​​ര​​​സ്യ ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി രം​​​ഗ​​​ത്ത്.

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മെ​​​ഴു​​​വേ​​​ലി ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് എ​​​ട്ടാം വാ​​​ര്‍ഡി​​​ല്‍ മ​​​ത്സ​​​രി​​​ച്ച കെ.​​​സി. രാ​​​ജ​​​ഗോ​​​പാ​​​ല്‍ 28 വോ​​​ട്ടു​​​ക​​​ള്‍ക്കാ​​​ണ് വി​​​ജ​​​യി​​​ച്ച​​​ത്. സി​​​പി​​​എം കോ​​​ഴ​​​ഞ്ചേ​​​രി ഏ​​​രി​​​യാ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ത​​​ന്നെ കാ​​​ലു​​​വാ​​​രി​​​യെ​​​ന്നും വോ​​​ട്ടു കു​​​റ​​​യാ​​​ന്‍ ഇ​​​താ​​​ണ് കാ​​​ര​​​ണ​​​മെ​​​ന്നും രാ​​​ജ​​​ഗോ​​​പാ​​​ല്‍ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. കോ​​​ണ്‍ഗ്ര​​​സു​​​കാ​​​രു​​​ടെ വോ​​​ട്ടു​​​കൊ​​​ണ്ടാ​​​ണ് താ​​​ന്‍ ജ​​​യി​​​ച്ചു​​​ക​​​യ​​​റി​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

പ​​​ര​​​സ്യ പ്ര​​​സ്താ​​​വ​​​ന​​​യ്‌​​​ക്കെ​​​തി​​​രേ സി​​​പി​​​എം അ​​​ണി​​​ക​​​ള്‍ സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലു​​​ടെ കെ.​​​സി. രാ​​​ജ​​​ഗോ​​​പാ​​​ലി​​​നെ​​​തി​​​രേ വി​​​മ​​​ര്‍ശ​​​ന​​​മു​​​ന്ന​​​യി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പാ​​​ര്‍ട്ടി ഇ​​​ന്നി​​​പ്പോ​​​ള്‍ മൂ​​​ടു​​താ​​​ങ്ങി​​​ക​​​ളു​​​മാ​​​യാ​​​ണ് മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​തെ​​​ന്ന് ആ​​​ക്ഷേ​​​പം ഉ​​​യ​​​ര്‍ത്തി​​​യ​​​ത്. നേ​​​താ​​​ക്ക​​​ളെ സു​​​ഖി​​​പ്പി​​​ക്കു​​​ന്ന​​​വ​​​ര്‍ക്കു മാ​​​ത്ര​​​മേ പാ​​​ര്‍ട്ടി​​​യി​​​ല്‍ നി​​​ല​​​നി​​​ല്പു​​​ള്ളൂ​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

വി.​​​എ​​​സ് ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍ പാ​​​ര്‍ട്ടി ഇ​​​ങ്ങ​​​നെ ആ​​​കി​​​ല്ലാ​​​യി​​​രു​​​ന്നി​​​ല്ല. മൂ​​​ടു​​താ​​​ങ്ങി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​യാ​​​ല്‍ സി​​​പി​​​എം ത​​​ക​​​രും. മെ​​​ഴു​​​വേ​​​ലി​​​യി​​​ല്‍ ത​​​ന്നെ കാ​​​ലു​​​വാ​​​രി തോ​​​ല്‍പി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ച കോ​​​ഴ​​​ഞ്ചേ​​​രി ഏ​​​രി​​​യ സെ​​​ക്ര​​​ട്ട​​​റി സ്റ്റാ​​​ലി​​​നെ​​പ്പോ​​​ലു​​​ള്ള​​​വ​​​ര്‍ പാ​​​ര്‍ട്ടി​​​യി​​​ല്‍ ഉ​​​ണ്ടാ​​​കാ​​​ന്‍ പാ​​​ടി​​​ല്ല. പ​​​റ​​​ഞ്ഞ​​​തി​​​ല്‍ ഉ​​​റ​​​ച്ചു​​​നി​​​ല്‍ക്കു​​​ന്നു​​​വെ​​​ന്നും കെ.​​​സി. രാ​​​ജ​​​ഗോ​​​പാ​​​ല്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

ത​​​ന്നെ തോ​​​ല്‍പി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചു​​​വെ​​​ന്നും മെ​​​ഴു​​​വേ​​​ലി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ഭ​​​ര​​​ണം അ​​​ട്ടി​​​മ​​​റി​​​ച്ചു​​​വെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഏ​​​രി​​​യ സെ​​​ക്ര​​​ട്ട​​​റി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള രാ​​​ജ​​​ഗോ​​​പാ​​​ലി​​​ന്‍റെ ആ​​​രോ​​​പ​​​ണം. 75 വ​​​യ​​​സു പി​​​ന്നി​​​ട്ട ത​​​ന്നെ പാ​​​ര്‍ട്ടി ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യ​​​പ്പോ​​​ള്‍ ഏ​​​രി​​​യാ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ മ​​​ക​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ​​​ട​​​ക്കം പൊ​​​ട്ടി​​​ച്ചെ​​​ന്നും ഇ​​​ക്കൂ​​​ട്ട​​​ര്‍ ത​​​ന്നെ മെ​​​ഴു​​​വേ​​​ലി​​​യി​​​ല്‍ ഭ​​​ര​​​ണം ന​​​ഷ്ട​​​മാ​​​യ​​​പ്പോ​​​ഴും ആ​​​ഹ്ലാ​​​ദി​​​ച്ചെ​​​ന്ന് രാ​​​ജ​​​ഗോ​​​പാ​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

വീ​​​ണ്ടും പാ​​​ര്‍ട്ടി​​​ക്കെ​​​തി​​​രേ കെ.​​​സി. രാ​​​ജ​​​ഗോ​​​പാ​​​ല്‍ രം​​​ഗ​​​തെ​​​ത്തി​​​യ​​​തോ​​​ടെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ​​​രാ​​​മ​​​ര്‍ശ​​​ങ്ങ​​​ള്‍ ജി​​​ല്ലാ ക​​​മ്മി​​​റ്റി ച​​​ര്‍ച്ച ചെ​​​യ്യു​​​മെ​​​ന്ന് പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി രാ​​​ജു ഏ​​​ബ്ര​​​ഹാം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു. പ​​​രാ​​​തി​​​ക​​​ള്‍ ഉ​​​ന്ന​​​യി​​​ക്കേ​​​ണ്ട​​​ത് പാ​​​ര്‍ട്ടി ഘ​​​ട​​​ക​​​ത്തി​​​ലാ​​​ക​​​ണ​​​മാ​​​യി​​​രു​​​ന്നു.

രാ​​​ജ​​​ഗോ​​​പാ​​​ല്‍ പ​​​രാ​​​തി ന​​​ല്‍കി​​​യാ​​​ലും ഇ​​​ല്ലെ​​​ങ്കി​​​ലും പ​​​രി​​​ശോ​​​ധി​​​ക്കും. മെ​​​ഴു​​​വേ​​​ലി​​​യി​​​ലെ ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ തോ​​​ല്‍വി പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യും തോ​​​ല്‍വി​​​ക്ക് കാ​​​ര​​​ണം ക​​​ണ്ടെ​​​ത്തു​​​ക​​​യും ചെ​​​യ്യും. മെ​​​ഴു​​​വേ​​​ലി​​​യി​​​ല്‍ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് വോ​​​ട്ട് കു​​​റ​​​ഞ്ഞ​​​തും പ​​​രി​​​ശോ​​ധി​​ക്കും. വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ട​​​ണോ​​​യെ​​​ന്ന​​​ത് ച​​​ര്‍ച്ച​​​യ്ക്കു​​​ശേ​​​ഷം തീ​​​രു​​​മാ​​​നി​​​ക്കും.നാ​​​ളെ ചേ​​​രു​​​ന്ന ജി​​​ല്ലാ ക​​​മ്മി​​​റ്റി വി​​​ഷ​​​യം പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും രാ​​​ജു ഏ​​​ബ്ര​​​ഹാം പ​​​റ​​​ഞ്ഞു.

Latest News

Corehub Up